Learn Malayalam

malayalam

ഇന്ന് ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യയിൽ എന്നല്ല ലോകം മുഴുവനും അറിയപ്പെടുന്ന എഴുത്തുകാർ പലരും മലയാളികളാണ്. അരുന്ധതി റോയ്, നോബൽ പ്രൈസ് നു നാമ നിർദേശം ചെയ്യപ്പെട്ട സച്ചിദാനന്ദൻ, ജീത് തയിൽ , മനു ജോസഫ് , അനീസ്‌ സലിം … അഭിമാനകരമായ നേട്ടം പക്ഷെ മലയാളം അറിയാവുന്ന അല്ലെങ്കിൽ മലയാള പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുന്ന കുട്ടികൾ തീരെ കുറഞ്ഞു വരുന്നു. മാലിയും, സുമംഗലയും , കുമാരനാശാനും , വള്ളത്തോളും ബഷീറും , എം ടിയും മുകുന്ദനും ഒക്കെ വായിക്കാതെ കുട്ടികൾ വളരുന്നതിൽ എന്ത് അർഥം? ലോകത്തെ ഏറ്റവും​ശക്തമായ ​ഭാഷകളിൽ ഒന്നാണ് മലയാളം. ഞങ്ങൾ കുട്ടികളെ മലയാളം നന്നായി എഴുതാനും വായിക്കാനും പരിശീലിപ്പിക്കുന്നു. അക്ഷരങ്ങളിൽ തുടങ്ങി തിരഞ്ഞെടുത്ത നൂറിലധികം  കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *